SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് artwork

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

2,238 episodes - Malayalam - Latest episode: 10 days ago - ★★★★ - 3 ratings

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

News
Homepage Apple Podcasts Google Podcasts Overcast Castro Pocket Casts RSS feed

Episodes

E-സിഗററ്റുകൾക്ക് ആകർഷകമായ പേരുകൾ പാടില്ല: യുവാക്കളെ പുകവലിയിൽ നിന്ന് അകറ്റാൻ പുതിയ നിയമങ്ങൾ

December 07, 2023 06:00 - 3 minutes - 6.76 MB

2023 ഡിസംബർ ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

'വയലൻസിന്റെ അതിപ്രസരം മുഖ്യധാര ചിത്രങ്ങൾക്ക് ഗുണം ചെയ്യില്ല': സംവിധായകൻ ഡോ ബിജു

December 07, 2023 04:57 - 14 minutes - 26.7 MB

ആനുകാലിക പ്രസക്തിയുള്ള നിരവധി പ്രമേയങ്ങളിലൂടെ പ്രക്ഷകമനസുകളിൽ ഇടം പിടിച്ചിട്ടുള്ള സംവിധായകൻ ഡോ ബിജു ദാമോദരൻ യുദ്ധങ്ങൾ എങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെടുന്നവരെ ബാധിക്കുന്നു എന്ന വിഷയമാണ് പുതിയ ചിത്രത്തിൽ പരിശോധിക്കുന്നത്. അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തെക്കുറിച്ച് ഡോ ബിജു എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ഓസ്ട്രേലിയ പോസ്റ്റിന്റെ നഷ്ടം 200 മില്യൺ; കത്ത് വിതരണം ഒന്നിടവിട്ട ദിവസ്സങ്ങളിൽ മാത്രം

December 06, 2023 05:56 - 3 minutes - 3.68 MB

2023 ഡിസംബർ ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയൻ സർവകലാശാലകൾ ശമ്പളം കുറച്ചുനല്കിയതായി റിപ്പോർട്ട്; ബാധിച്ചത് 97,000 ജീവനക്കാരെ

December 05, 2023 05:48 - 3 minutes - 3.47 MB

2023 ഡിസംബർ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Facing a shark while swimming? Here's what to do - ജെല്ലിഫിഷ് മുതൽ സ്രാവ് വരെ: ഓസ്ട്രേലിയൻ ബീച്ചുകളിലെ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?

December 05, 2023 05:42 - 12 minutes - 11.9 MB

Australia has thousands of kilometres of spectacular coastline, and a trip to the beach for a swim is a much-celebrated part of the lifestyle – whether to cool off, keep fit, or to socialise. Being aware of beach safety is vital to minimise the risk of getting into trouble in the water. This includes understanding the threat that sharks pose to minimise the chance of encountering a shark and being aware of shark behaviour, so you know how to react to stay safe. - Australia has thousands of ki...

വിലക്കയറ്റവും അമിത ലാഭവും; സൂപ്പർമാർക്കറ്റുകൾ സർക്കാർ നിരീക്ഷണത്തിൽ

December 04, 2023 06:40 - 3 minutes - 2.83 MB

2023 ഡിസംബർ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

ഇന്ത്യൻ സിനിമകളിലെ വയലൻസിന്റെ അതിപ്രസരം മാറേണ്ട പ്രവണതയോ? ഓസ്‌ട്രേലിയൻ മലയാളികൾ വിലയിരുത്തുന്നു

December 04, 2023 03:35 - 16 minutes - 15.5 MB

ഇന്ത്യൻ സിനിമകളിൽ അടുത്തിടെയായി കണ്ടുവരുന്ന അക്രമം നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരം സിനിമാ രംഗത്തിനും പ്രേക്ഷകർക്കും ഗുണം ചെയ്യുമോ? ഈ വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികളുടെ നിലപാടുകൾ കേൾക്കാം. ഒപ്പം, അമിതമായ അക്രമം നിറഞ്ഞ രംഗങ്ങൾ മാനസികാരോഗ്യത്തെ ഏതു രീതിയിൽ ബാധിക്കാം എന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

'കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും, പഠനത്തെ ബാധിക്കും'; ജീവിതച്ചെലവ് ആശങ്കയാകുന്നതായി കൗമാരപ്രായക്കാർ

December 04, 2023 01:05 - 3 minutes - 3.4 MB

കുത്തനെ ഉയർന്നിരിക്കുന്ന ജീവിതച്ചെലവ് മൂലം കൗമാരപ്രായക്കാർ സമ്മർദ്ദം നേരിടുന്നതായി മിഷൻ ഓസ്‌ട്രേലിയ നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

2030 ഓടെ ഓസ്‌ട്രേലിയയിൽ HIV ബാധ ഇല്ലാതാക്കുമെന്ന് സർക്കാർ

December 01, 2023 06:03 - 3 minutes - 3.2 MB

2023 ഡിസംബർ ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയൻ PR: എംപ്ലോയർ സ്‌പോൺസേർഡ് പാത്ത് വേയുടെ മാനദണ്ഡങ്ങളിൽ ഇളവ്

December 01, 2023 04:53 - 10 minutes - 8.94 MB

ഓസ്‌ട്രേലിയയിൽ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ സഹായിക്കുന്ന എംപ്ലോയർ സ്‌പോൺസേർഡ് പാത്ത് വേയുടെ മാനദണ്ഡങ്ങൾ എളുപ്പമാക്കി. ഇതിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മഴ വില്ലനായി: എല്ലാ സംസ്ഥാനങ്ങള്‍ക്കും കാട്ടുതീ ജാഗ്രതാ മുന്നറിയിപ്പ്

November 30, 2023 06:02 - 4 minutes - 3.91 MB

2023 നവംബര്‍ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

'പലിശ കൂടാനും കൂടാതിരിക്കാനും സാധ്യത': ഓസ്‌ട്രേലിയന്‍ പലിശ നിരക്കിനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു

November 30, 2023 05:25 - 9 minutes - 8.82 MB

നാണയണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ ഇനി പലിശ കൂട്ടേണ്ട കാര്യമില്ലെന്നും, അടുത്ത വര്‍ഷം മുതല്‍ പലിശ കുറച്ചു തുടങ്ങാം എന്നുമാണ് അന്താരാഷ്ട്ര സാമ്പത്തിക കൗണ്‍സിലായ OECD പറയുന്നത്. എന്നാല്‍ പലിശ നിരക്കിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന പ്രവചനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് വ്യക്തമായ സൂചന നല്‍കാന്‍ അധികൃതര്‍ മടിക്കുന്നത്?

പണപ്പെരുപ്പം 4.9% ലേക്ക് കുറഞ്ഞു; ഈ വർഷം മറ്റൊരു പലിശ വർദ്ധനവ് ഉണ്ടായേക്കില്ല എന്ന് വിദഗ്‌ധർ

November 29, 2023 05:54 - 2 minutes - 2.89 MB

2023 നവംബര്‍ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

ഇന്ത്യയിൽ തുരങ്കത്തിൽ കുടുങ്ങിയ 41 പേരെ രക്ഷിച്ചതിൽ നിർണ്ണായക പങ്കു വഹിച്ചത് ഓസ്‌ട്രേലിയക്കാരൻ

November 29, 2023 02:21 - 3 minutes - 3.04 MB

ഇന്ത്യയിലെ ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിപ്പോയ 41 പേരുടെ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായക പങ്കുവഹിച്ചവരിൽ ഓസ്‌ട്രേലിയക്കാരൻ. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം.

ന്യൂ സൗത്ത് വെയിൽസിൽ ദയാവധം പ്രാബല്യത്തിൽ; ഒരു വർഷത്തിനിടെ 900 ഓളം പേർ അപേക്ഷിക്കുമെന്നു റിപ്പോർട്ട്.

November 28, 2023 06:18 - 3 minutes - 3.39 MB

2023 നവംബര്‍ 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

മാംസവും പാൽ ഉത്പന്നങ്ങളും ബാഗിൽ ഒളിപ്പിച്ചുവച്ചാൽ വിസ റദ്ദാക്കാം; ഓസ്‌ട്രേലിയൻ കുടിയേറ്റ നിയമങ്ങളിൽ ഭേദഗതി

November 28, 2023 05:07 - 16 minutes - 14.3 MB

മാംസവും, ചെടികളുടെ ഭാഗങ്ങളും, പാലുത്പ്പന്നങ്ങളുമൊക്കെ ബാഗില്‍ ഒളിപ്പിച്ച് വയ്ക്കുന്ന സന്ദര്‍ശകരുടെയും രാജ്യാന്തര വിദ്യാര്‍ത്ഥികളുടെയുമെല്ലാം വിസ വിമാനത്താവളത്തില്‍ വച്ച് തന്നെ റദ്ദാക്കുന്നതിനായി ഓസ്‌ട്രേലിയന്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി കൊണ്ടവന്നു. ജൈവസുരക്ഷാ നിയമത്തില്‍ നേരത്തേ കൊണ്ടുവന്നിരുന്ന വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനായാണ് കുടിയേറ്റ നിയമത്തിലും മാറ്റം വരുത്തിയത്. ഇതേക്കുറിച്ച്‌ ബ്രിസ്‌ബൈനിൽ TN ലോയേഴ്സ് ആൻഡ് ഇമ്മിഗ്രേഷൻ കൺസൾട്ടന്റ്‌സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ വിശദീക...

വംശീയ വിവേചനം: പുതിയ കുടിയേറ്റക്കാർക്ക് തൊഴിൽ ലഭിക്കാൻ തടസ്സമെന്ന് റിപ്പോർട്ട്

November 27, 2023 06:43 - 3 minutes - 2.94 MB

2023 നവംബര്‍ 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

മലയാളം കൃതികള്‍ക്ക് മാത്രമായി സിഡ്‌നിയില്‍ ഒരു സംഗീതക്കച്ചേരി; സംഘടിപ്പിച്ചത് ഇന്ത്യന്‍ കോണ്‍സുലേറ്റ്‌

November 27, 2023 05:11 - 11 minutes - 15.3 MB

മലയാളം കൃതികൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യൻ കോൺസുലേറ്റും വിവേകാനന്ദ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച കർണാടിക് സംഗീത കച്ചേരിയിൽ നിന്നും SBS മലയാളം തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ....

ചൈൽഡ് കെയറിൽ പോകുന്നത് കുട്ടികളെ ഭാവിയിൽ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്

November 24, 2023 06:05 - 2 minutes - 2.6 MB

2023 നവംബര്‍ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയയില്‍ സജീവമാകുന്ന മലയാളി വടംവലി ക്ലബുകള്‍: ഇനി പോകുന്നത് രാജ്യാന്തര പോരാട്ടങ്ങളിലേക്കും

November 24, 2023 04:50 - 13 minutes - 24.1 MB

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി മലയാളികളുടെ വടംവലി ക്ലബുകൾ സജീവമാണ്. ആവേശം പകരുന്ന ദേശീയ ടൂർണമെന്റുകൾ പതിവായി മാറിയിരിക്കുന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ഇസ്രായേൽ-ഹമാസ് സംഘർഷം: മെൽബണിൽ സ്കൂൾ വിദ്യാർത്ഥികളുടെ പലസ്തീൻ അനുകൂല റാലി

November 23, 2023 05:50 - 4 minutes - 7.76 MB

2023 നവംബര്‍ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Attending or hosting an Australian party? Here’s what you need to know - പാര്‍ട്ടികളില്ലാതെ എന്ത് ഓസ്‌ട്രേലിയ? പാര്‍ട്ടി നടത്തുമ്പോഴും പങ്കെടുക്കുമ്പോഴും അറിയേണ്ട ചില പെരുമാറ്റരീതികളുണ്ട്...

November 23, 2023 03:43 - 11 minutes - 10.3 MB

Australians are known for their laid-back culture and seize every opportunity to celebrate special occasions. But it's not only business events that come with etiquette rules to follow; every party, no matter how casual, has its unspoken cultural expectations. - പാര്‍ട്ടികളും ആഘോഷങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായ രാജ്യമാണ് ഓസ്‌ട്രേലിയ. പ്രത്യേകിച്ചും, വേനല്‍ക്കാലമാകുമ്പോള്‍ ബാര്‍ബിക്യു പാര്‍ട്ടികളും, പാര്‍ക്കുകളിലെ പാര്‍ട്ടികളുമെല്ലാം സ്ഥിരം കാഴ്ചയാണ്. ഓസ്‌ട്രേലിയയില്‍ ഒരു പാര്‍ട്ടി നടത്തുമ്പോ...

സൈബർ സുരക്ഷക്കായി 600 മില്യൺ പ്രഖ്യാപിച്ചു; ഡേറ്റിംഗ് ആപ്പുകൾക്കും ചൂതാട്ട പരസ്യങ്ങൾക്കും കൂടുതൽ നിരീക്ഷണം

November 22, 2023 06:25 - 3 minutes - 3.37 MB

2023 നവംബര്‍ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

ഫസ്റ്റ് ഹോം ബയേഴ്‌സ് ഗ്രാന്റ് ഇരട്ടിയാക്കി; 30,000 ഡോളര്‍ ഗ്രാന്റ് നല്‍കുമെന്ന് QLD സര്‍ക്കാര്‍

November 22, 2023 05:29 - 2 minutes - 2.34 MB

ആദ്യ വീട് സ്വന്തമാക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുന്ന ഗ്രാന്റ് തുക 30,000 ഡോളറിലേക്ക് ഉയർത്തുന്നതായി ക്വീൻസ്ലാൻറ് സർക്കാർ വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

സിനിമ നിർമ്മാണത്തിന് നികുതിയിളവും ഗ്രാന്റും: മേഖലയിൽ ഇന്ത്യ ഓസ്‌ട്രേലിയ സഹകരണത്തിന് കരാർ ഒപ്പു വച്ചു

November 21, 2023 06:21 - 3 minutes - 3.01 MB

2023 നവംബര്‍ 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയയില്‍ വിദേശനഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ കൂടുതല്‍ വേഗത്തിലാകും: OSCE പരീക്ഷയ്ക്ക് ഒരു കേന്ദ്രം കൂടി തുടങ്ങി

November 21, 2023 05:12 - 3 minutes - 3.48 MB

വിദേശത്തു നിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ ശ്രമിക്കുന്ന നഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും സ്‌കില്‍ അസസ്‌മെന്‌റിനായി രണ്ടാമത്തെ കേന്ദ്രം തുടങ്ങി. വിദേശ നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ വേഗത്തിലാക്കുന്നതിനുള്ള ഈ നടപടിയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം.

ലോകകപ്പിന്റെ സമ്മാനദാനചടങ്ങിനെയും ഇന്ത്യന്‍ കാണികളുടെ പെരുമാറ്റത്തെയും വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍

November 20, 2023 06:15 - 4 minutes - 8.31 MB

2023 നവംബര്‍ 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

ചെലവ് ചുരുക്കൽ കുടുംബാന്തരീക്ഷത്തെ ബാധിക്കുന്നുണ്ടോ? ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം

November 20, 2023 05:01 - 10 minutes - 9.16 MB

പലിശ വർദ്ധനവിനെയും വിലക്കയറ്റത്തെയും നേരിടാൻ കുടുംബ ബജറ്റിൽ വരുത്തുന്ന വെട്ടിക്കുറക്കലുകൾ കുടുംബാന്തരീക്ഷത്തെ ബാധിക്കുന്നുണ്ടോ...? ചില ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും....

അൽബനീസി സർക്കാർ കാലാവസ്ഥ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല എന്നാരോപണം; പ്രതിഷേധവുമായി ആയിരകണക്കിന് വിദ്യാർത്ഥികൾ

November 17, 2023 06:04 - 3 minutes - 3.47 MB

2023 നവംബര്‍ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

വിക്ടോറിയൻ പാഠ്യപദ്ധതിയിൽ മലയാളം പഠിച്ച് ആദ്യ ബാച്ച് പുറത്തിറങ്ങി; ATAR സ്കോർ മെച്ചെപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷ

November 17, 2023 05:05 - 9 minutes - 7.94 MB

വിക്ടോറിയയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ മലയാളം ഉൾപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ ബാച്ച് വിദ്യാർത്ഥികൾ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുന്നു. മലയാളത്തിനൊപ്പം ATAR സ്കോർ മെച്ചപ്പെടുത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ജനസേവനം മെച്ചപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്(AI): പരീക്ഷണത്തില്‍ രാഷ്ട്രീയക്കാര്‍ പങ്കാളികളാകുമെന്ന് പ്രധാനമന്ത്രി

November 16, 2023 05:42 - 4 minutes - 7.51 MB

2023 നവംബര്‍ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

അടുക്കള സ്ലാബുകള്‍ക്ക് ഇനി 'എഞ്ചിനിയേര്‍ഡ് സ്‌റ്റോണ്‍' ലഭ്യമായേക്കില്ല: നിരോധനം എന്തുകൊണ്ട് എന്നറിയാം...

November 16, 2023 04:58 - 4 minutes - 8.34 MB

സിലിക്കോസിസ് രോഗം ഉണ്ടാകുന്നത് തടയാൻ എൻജിനീയേർഡ് സ്റ്റോൺന്റെ ഉപയോഗം നിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ് ഓസ്‌ട്രേലിയ. ഇതിന്റെ വിശദാംശങ്ങൾ അറിയാം..

300 കിലോമീറ്റര്‍ കാല്‍നടപ്രചാരണവുമായി ഐശ്വര്യ അശ്വതിന്റെ പിതാവ്; ലക്ഷ്യം 24X7 ബള്‍ക്ക് ബില്ലിംഗ് മെഡിക്കല്‍ സംവിധാനം

November 15, 2023 06:24 - 8 minutes - 16 MB

പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സ കിട്ടാൻ വൈകിയതിന് പിന്നാലെ മരിച്ച ഏഴ് വയസുകാരി ഐശ്വര്യയുടെ പിതാവ് അശ്വത് ചവിട്ടുപാറ സേവനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി മറ്റൊരു ക്യാമ്പയിൻ തുടങ്ങി. അടിയന്തര സേവനം ഒരുക്കുന്ന ഒരു സംവിധാനത്തിന് വേണ്ടി പണം സമാഹരിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. മുന്നൂറ് കിലോമീറ്റർ നടന്നുകൊണ്ടാണ് ക്യാമ്പയിൻ നടത്തുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ഓസ്‌ട്രേലിയക്കാരുടെ ശമ്പളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയെന്ന് ABS; തെറ്റിദ്ധരിപ്പിക്കുന്ന കണക്കെന്ന് പ്രതിപക്ഷം

November 15, 2023 06:07 - 3 minutes - 7.17 MB

2023 നവംബര്‍ 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

അജയ്യരായി ഇന്ത്യ; ഉയര്‍ത്തെഴുന്നേറ്റ് ഓസ്‌ട്രേലിയ: ലോകകപ്പിലെ സാധ്യതകള്‍ ആര്‍ക്ക്?

November 15, 2023 00:49 - 10 minutes - 9.98 MB

2019ലെ ലോകകപ്പ് സെമിഫൈനലിലെ കണക്കു തീര്‍ക്കാന്‍ ഇന്ത്യ ഇന്ന് ന്യൂസിലന്റിനെതിരെ ഇറങ്ങും. നാളെ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് രണ്ടാം സെമി. ആര്‍ക്കാണ് സാധ്യകള്‍? ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് കോര്‍ഡിനേറ്റിംഗ് ഏഡിറ്ററും, പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുമായ അനില്‍ അടൂര്‍ വിലയിരുത്തുന്നു. ഓസ്‌ട്രേലിയ സന്ദര്‍ശനത്തിനിടെ സിഡ്‌നിയില്‍ എസ് ബി എസ് സ്റ്റുഡിയോയിലെത്തിയതാണ് അദ്ദേഹം.

5 ഇനം നായകളെ വളര്‍ത്തുന്നത് നിരോധിക്കുമെന്ന് ക്വീന്‍സ്ലാന്റ് സര്‍ക്കാര്‍; നായയുടെ ആക്രമണമുണ്ടായാല്‍ ഉടമയ്ക്ക് 5 വര്‍ഷം വരെ ജയില്‍

November 14, 2023 06:11 - 4 minutes - 8.48 MB

2023 നവംബര്‍ 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

When should you consider applying for a personal loan? - ഓസ്‌ട്രേലിയയില്‍ പേഴ്‌സണല്‍ ലോണുകള്‍ എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

November 14, 2023 04:51 - 10 minutes - 19.4 MB

As more Australians than ever seek ways to manage their living costs, many are turning to personal loans. When shopping for options, it's important to research and carefully consider your circumstances before signing on the dotted line. - വിവിധ ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയയില്‍ പേഴ്‌സണല്‍ ലോണുകള്‍ ലഭ്യമാകും. ഇത്തരം ലോണുകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പേഴ്‌സണല്‍ ലോണ്‍ അപേക്ഷകള്‍ എങ്ങനെ ബാധിക്കാമെന്നുമാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്...

കര്‍ഷകവിരുദ്ധ സമീപനം കാട്ടുന്ന ബാങ്കുകളിലെ സര്‍ക്കാര്‍ നിക്ഷേപത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തും: കൃഷിമന്ത്രി പി പ്രസാദ്‌

November 13, 2023 07:41 - 18 minutes - 16.6 MB

കേരളത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സര്‍ക്കാരിന്റെ വീഴ്ച കൊണ്ടല്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. സ്വകാര്യ സന്ദര്‍ശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ പി പ്രസാദ്, എസ് ബി എസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു.

ഡിറ്റൻഷൻ കേന്ദ്രങ്ങളിൽ നിന്ന് 80 പേരെ മോചിപ്പിച്ചു; നടപടി ഹൈ കോടതി വിധിയെ തുടർന്ന്

November 13, 2023 06:33 - 3 minutes - 3.09 MB

2023 നവംബര്‍ 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

വേള്‍പൂള്‍: ചോദ്യങ്ങളുടെ ആഴിച്ചുഴി തീര്‍ക്കുന്ന ഹ്രസ്വചിത്രവുമായി ഓസ്‌ട്രേലിയന്‍ മലയാളി

November 13, 2023 05:37 - 10 minutes - 18.7 MB

ഉത്തരമില്ലാത്ത ചോദ്യങ്ങളിലേക്ക് ഒറ്റ നിമിഷത്തില്‍ വഴുതി വീഴുന്ന ജീവിതത്തിന്റെ കഥ പറയുന്ന ഒരു ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുകയാണ് മെല്‍ബണ്‍ മലയാളിയായ ദീപ്തി നിര്‍മ്മല ജെയിംസ്. വേള്‍പൂള്‍ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രിവ്യു കൊച്ചിയില്‍ നടത്തിയപ്പോള്‍ മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് കാണാനെത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് ദീപ്തി സംസാരിക്കുന്നത് കേള്‍ക്കാം.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്യുമെന്ററി സംവിധായകനായി ഓസ്‌ട്രേലിയൻ മലയാളി ബാലൻ

November 11, 2023 01:57 - 9 minutes - 8.53 MB

11 വയസുള്ളപ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്യുമെന്ററി സംവിധായകനായിരിക്കുകയാണ് ഗോള്‍ഡ് കോസ്റ്റിലുള്ള അര്‍ഷാന്‍ അമീര്‍. ഡോക്യുമെന്ററിയെ അഭിനന്ദിച്ച് ലോകപ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ഡേവിഡ് ആറ്റന്‍ബറോയില്‍ നിന്ന് അഭിനന്ദനക്കത്ത് ലഭിച്ചതിന്റെ ആവേശത്തിലാണ് അര്‍ഷാന്‍. ഈ ഡോക്യുമെന്ററി തയ്യാറാക്കിയതിനെക്കുറിച്ച് അര്‍ഷാനും, അമ്മ ഡോ. ചൈതന്യ ഉണ്ണിയും എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. അത് കേള്‍ക്കാം.

ഓസ്‌ട്രേലിയക്കാരുടെ വരുമാനത്തിൽ യഥാർത്ഥ വളർച്ച കാണുന്നതിന് ഒരു വർഷമെടുക്കുമെന്ന് RBA

November 10, 2023 05:52 - 4 minutes - 3.85 MB

2023 നവംബർ 11 ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

നഷ്ടപരിഹാരമായി അധികഡാറ്റ നൽകാൻ ഒപ്റ്റസ്; നെറ്റ് വർക്ക് പ്രതിസന്ധി ഉപഭോക്താക്കളെ ബാധിച്ചത് എങ്ങനെയെന്നറിയാം

November 10, 2023 02:20 - 5 minutes - 4.88 MB

ബുധനാഴ്ച്ച ഒപ്റ്റസ് നെറ്റ് വർക്ക് നിശ്ചലമായതിന് പിന്നാലെ ഒരു കോടിയോളം ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്. നെറ്റ് വർക്ക് പ്രതിസന്ധി ഏതെല്ലാം രീതിയിൽ ബാധിച്ചുവെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

സൗത്ത് ഓസ്‌ട്രേലിയയിൽ അദ്ധ്യാപകർ വീണ്ടും സമരത്തിൽ; 170 സ്‌കൂളുകളെ ബാധിച്ചു

November 09, 2023 06:01 - 3 minutes - 2.93 MB

2023 നവംബര്‍ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

നാണയപ്പെരുപ്പം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷം; ചെലവ് നിയന്ത്രിക്കാന്‍ നടപടിയെടുത്തെന്ന് സര്‍ക്കാര്‍

November 08, 2023 06:20 - 3 minutes - 3.56 MB

2023 നവംബര്‍ എട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

വീണ്ടും പലിശ കൂട്ടി; ഉയര്‍ന്നത് 12 വര്‍ഷത്തെ ഏറ്റവും കൂടിയ നിലയിലേക്ക്‌

November 07, 2023 06:22 - 3 minutes - 3.12 MB

2023 നവംബർ ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

വിക്ടോറിയയില്‍ പബിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടം: മരിച്ച 5 പേരും ഇന്ത്യന്‍ വംശജര്‍

November 07, 2023 05:02 - 2 minutes - 2.01 MB

വിക്ടോറിയയിലെ ഡെയ്ല്‍സ്‌ഫോര്‍ഡില്‍ ബിയര്‍ ഗാര്‍ഡനിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചു പേരുടെയും പേരുവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ വംശജരായ രണ്ട് കുടുംബാംഗങ്ങളാണ് മരിച്ചത്.

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുമ്പോള്‍ 20% വരെ കെട്ടിവയ്ക്കണം: പുതിയ നികുതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

November 06, 2023 23:24 - 6 minutes - 6.12 MB

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുകയോ, ടൂര്‍ പാക്കേജ് വാങ്ങുകയോ ചെയ്യുമ്പോള്‍ കെട്ടിവയ്‌ക്കേണ്ട നികുതിയില്‍ മാറ്റം വന്നിരിക്കുകയാണ്. അതേക്കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും.

മെഡികെയറിലും സെന്റര്‍ലിങ്കിലും 3,000 പുതിയ ജീവനക്കാരെ നിയമിക്കും; സേവനങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ ശ്രമം

November 06, 2023 06:21 - 3 minutes - 7.32 MB

2023 നവംബര്‍ ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

അഭിനന്ദനം ആറ്റന്‍ബറോയില്‍ നിന്ന്: പതിനൊന്നാം വയസില്‍ ഡോക്യുമെന്ററി സംവിധാനം ചെയ്ത് ഓസ്‌ട്രേലിയന്‍ മലയാളി ബാലന്‍

November 06, 2023 05:19 - 9 minutes - 8.53 MB

11 വയസുള്ളപ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്യുമെന്ററി സംവിധായകനായിരിക്കുകയാണ് ഗോള്‍ഡ് കോസ്റ്റിലുള്ള അര്‍ഷാന്‍ അമീര്‍. ഡോക്യുമെന്ററിയെ അഭിനന്ദിച്ച് ലോകപ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ഡേവിഡ് ആറ്റന്‍ബറോയില്‍ നിന്ന് അഭിനന്ദനക്കത്ത് ലഭിച്ചതിന്റെ ആവേശത്തിലാണ് അര്‍ഷാന്‍. ഈ ഡോക്യുമെന്ററി തയ്യാറാക്കിയതിനെക്കുറിച്ച് അര്‍ഷാനും, അമ്മ ഡോ. ചൈതന്യ ഉണ്ണിയും എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. അത് കേള്‍ക്കാം.