SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് artwork

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

2,238 episodes - Malayalam - Latest episode: 10 days ago - ★★★★ - 3 ratings

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

News
Homepage Apple Podcasts Google Podcasts Overcast Castro Pocket Casts RSS feed

Episodes

'RBA പ്രതീക്ഷിക്കുന്ന നിരക്കിലേക്ക് പണപ്പെരുപ്പം കുറഞ്ഞിട്ടില്ല'; പലിശ 4.35ൽ തുടരും

March 19, 2024 06:08 - 3 minutes - 4.68 MB

2024 മാര്‍ച്ച് 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതി നിരക്ക് കുറയും; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

March 19, 2024 05:03 - 2 minutes - 4.01 MB

ഓസ്‌ട്രേലിയയിലെ പലയിടങ്ങളിലും ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കുറയുമെന്ന് വൈദ്യുതി റെഗുലേറ്റർ വ്യക്തമാക്കി. വീടുകളിൽ ഏഴ് ശതമാനം വരെ വൈദ്യുതി നിരക്ക് കുറയാം. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

The importance of understanding cultural diversity among Indigenous peoples - സഹസ്രാബ്ദങ്ങളുടെ തുടര്‍ച്ച, നൂറുകണക്കിന് സംസ്‌കാരങ്ങള്‍: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളിലെ വൈവിധ്യമറിയാം...

March 18, 2024 07:21 - 11 minutes - 15.7 MB

Understanding the diversity within the First Nations of Australia is crucial when engaging with Aboriginal and Torres Strait Islander peoples and building meaningful relationships. - ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗം, അഥവാ ഓസ്‌ട്രേലിയന്‍ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്നു പറയുമ്പോള്‍, അതൊരു ഒറ്റ ജനവിഭാഗമാണ് എന്നാണ് പലരും മനസിലാക്കാറുള്ളത്. എന്നാല്‍, ഒട്ടേറെ വൈവിധ്യങ്ങളാണ് ആദിവമര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയിലുള്ളത്. ഈ വൈവിധ്യങ്ങളെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ടാക്സി ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും Uberന്റെ നഷ്ടപരിഹാരം; 272 മില്യൺ ഡോളർ നൽകും

March 18, 2024 06:01 - 4 minutes - 4.27 MB

2024 മാര്‍ച്ച് 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഏജ്ഡ് കെയറിൽ വൻ ശമ്പള വർദ്ധനവ്: ആർക്കൊക്കെ പ്രയോജനപ്പെടുമെന്നറിയാം

March 16, 2024 04:21 - 3 minutes - 5 MB

ഏജ്ഡ് കെയർ രംഗത്ത് 28 ശതമാനം വരെയുള്ള ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി കുടിയേറ്റക്കാരെ ബാധിക്കുന്ന മാറ്റത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ഏജ്ഡ് കെയർ ജീവനക്കാർക്ക് 28.5 ശതമാനം വരെ ശമ്പള വർദ്ധനവ്

March 15, 2024 06:04 - 3 minutes - 4.82 MB

2024 മാര്‍ച്ച് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പ്രതീക്ഷയോ ആശങ്കയോ കൂടുതല്‍?: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മേഖലയില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് ആവശ്യം

March 15, 2024 05:06 - 6 minutes - 8.86 MB

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർമ്മിത ബുദ്ധി വൻ കുതിപ്പുകളാണ് വിവിധ മേഖലകളിൽ നടത്തുന്നത്. എന്നാൽ ലോകരാജ്യങ്ങൾ ഈ രംഗത്ത് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ഐക്യരാഷ്ട്ര സഭയിൽ അമേരിക്ക ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

വിക്ടോറിയയിലെ ഖനിയിൽ അപകടം; പാറയ്ക്കടിയിൽ കുടുങ്ങി ഒരാൾ മരിച്ചു

March 14, 2024 06:23 - 3 minutes - 3.28 MB

2024 മാർച്ച് 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വിമാനത്തിൽ വളർത്തുമൃഗങ്ങളെ അനുവദിക്കുന്നത് യാത്രക്കാരെ എങ്ങനെ ബാധിക്കും? ഓസ്‌ട്രേലിയൻ മലയാളികളുടെ പ്രതികരണങ്ങൾ ഇങ്ങനെ...

March 14, 2024 05:21 - 14 minutes - 13.2 MB

ഓസ്‌ട്രേലിയയിലെ പ്രാദേശിക വിമാന സർവീസുകളിൽ വളർത്തു നായ്ക്കളേയും വളർത്തു പൂച്ചകളേയും ഒപ്പം ക്യാബിനിൽ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വെർജിൻ വിമാന കമ്പനിയുടെ പദ്ധതിയെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ എസ് ബി എസ് മലയാളം തേടിയിരുന്നു. നിരവധിപ്പേരാണ് ഈ വിഷയത്തിൽ ഫേസ്‌ബുക്കിൽ പ്രതികരണം അറിയിച്ചത്. ഇവരിൽ ചിലരുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ഒപ്റ്റസ്, ക്വാണ്ടസ്, ടെൽസ്ട്ര..: ഓസ്ട്രേലിയക്കാർക്ക് ഒട്ടും വിശ്വാസമില്ലാത്ത ബ്രാൻഡുകൾ ഇവ…

March 13, 2024 05:04 - 4 minutes - 6.22 MB

ഓസ്ട്രേലിയക്കാർക്ക് ഏറ്റവും വിശ്വാസമുള്ള ബ്രാൻഡുകളും ഏറ്റവും കുറവ് വിശ്വാസമുള്ള ബ്രാൻഡുകളും ഏതാണ്? വിപണിയെക്കുറിച്ച് പഠിക്കുന്ന റോയ് മോർഗൻ പുറത്ത് വിട്ട പട്ടികയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

സൂപ്പറാന്വേഷന്‍ തുക ഏജ്ഡ് കെയറില്‍ ഉപയോഗിക്കണം; മികച്ച സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം കുറയ്ക്കണമെന്ന് ശുപാര്‍ശ

March 12, 2024 06:23 - 4 minutes - 6.08 MB

2024 മാര്‍ച്ച് 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഉറങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്ത് സംഭവിക്കും? ഉറക്കക്കുറവിന്റെ കാരണങ്ങളും ഭവിഷ്യത്തുകളും അറിയാം...

March 12, 2024 05:18 - 15 minutes - 21.2 MB

ലോക ഉറക്ക ദിനമാണ് മാര്‍ച്ച് 15. ഉറങ്ങാനുള്ള ദിവസമല്ല, ഉറക്കത്തിന്റെ പ്രാധാന്യം തിരിച്ചറിയാനുള്ള ദിവസം. ശരിയായി ഉറങ്ങിയില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നും, എന്താണ് ഉറക്കക്കുറവിന്റെ പരിഹാരമെന്നും എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുകയാണ് സ്ലീപ്പ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായ ഡോ. വിനോദ് അയ്യപ്പന്‍. അതു കേള്‍ക്കാം,മുകളിലെ പ്ലേയറില്‍ നിന്ന്...

ഓണ്‍ലൈനിലെ ശാസ്ത്രീയസംഗീത പഠനം ഫലപ്രദമാണോ? പഠനവഴികളെക്കുറിച്ച് പ്രണവം ശങ്കരന്‍ നമ്പൂതിരി...

March 12, 2024 01:43 - 24 minutes - 22.2 MB

ഓസ്‌ട്രേലിയ സന്ദർശിക്കുന്ന പ്രഗത്ഭ കർണാടക സംഗീതന്ജൻ പ്രണവം ശങ്കരൻ നമ്പൂതിരി പുതിയ തലമുറയ്ക്ക് ശാസ്ത്രീയ സംഗീതത്തിൽ നേട്ടം കൈവരിക്കാൻ സഹായിക്കുന്ന ചില വഴികൾ പങ്കുവച്ചു. എസ് ബി എസ് മലയാളം സ്റ്റുഡിയോയിൽ അതിഥിയായെത്തിയ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

വാഹനങ്ങളിലെ കാര്‍ബണ്‍ വികിരണം നിയന്ത്രിക്കല്‍: കാര്‍ വില കൂടാന്‍ കാരണമാകുമെന്ന് നിര്‍മ്മാണക്കമ്പനികള്‍

March 11, 2024 05:58 - 4 minutes - 3.76 MB

2024 മാർച്ച് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

How to prepare a job application: Tips for success - ഓസ്‌ട്രേലിയയില്‍ ജോലിക്കായി അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെ? അറിയേണ്ട ചില അടിസ്ഥാനകാര്യങ്ങള്‍...

March 11, 2024 03:48 - 11 minutes - 10.5 MB

When coming across an advertisement for a job that interests you, understanding the subsequent steps is crucial. Preparing the requisite documentation and comprehending the recruiter's expectations will enhance your likelihood of securing that position. - ഓസ്‌ട്രേലിയന്‍ തൊഴില്‍വിപണിയിലെ റിക്രൂട്ട്‌മെന്റ് നടപടികള്‍ മറ്റ് ഭൂരിഭാഗം രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കുടിയേറിയെത്തുന്നവര്‍ക്ക് ഇവിടത്തെ തൊഴില്‍ വിപണിയിലെ രീതികള്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ ജോലി കണ്ടെത്താന്‍ കഴിയൂ. എങ്ങനെയാണ് ഓസ്‌ട്...

വൂൾവർത്സിനെ മറികടന്ന് ഏറ്റവും വിശ്വാസ്യതയുള്ള ബ്രാൻഡായി ബണ്ണിംഗ്സ്; വിലക്കയറ്റ വിവാദം സൂപ്പർമാർക്കറ്റുകളെ ബാധിച്ചു

March 08, 2024 05:59 - 4 minutes - 5.51 MB

2024 മാർച്ച് ഏട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ക്രിക്കറ്റ് പിച്ചുകളിലേക്കിറങ്ങുന്ന ഇന്ത്യന്‍ വനിതകള്‍: ഓസ്‌ട്രേലിയന്‍ കളിക്കളങ്ങളില്‍ സജീവമായി മലയാളി സ്ത്രീകളും

March 08, 2024 05:15 - 11 minutes - 10.3 MB

പുരുഷൻമാരെ അപേക്ഷിച്ച് കായിക രംഗത്ത് ഇന്ത്യൻ വംശജരായ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. എന്നാൽ അടുത്തിലെ സ്ത്രീകൾ ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ വളരെ സജീവമാണ്. കായിക ഇനങ്ങളിലെ പങ്കാളിത്തത്തെ സ്ത്രീകൾ എങ്ങനെ നോക്കിക്കാണുന്നുവെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

വിമാനത്തിനുള്ളിൽ വളർത്തുമൃഗങ്ങളെയും കൊണ്ടുപോകാം: പുതിയ പദ്ധതിയുമായി ഓസ്ട്രേലിയൻ വിമാനസർവീസ്

March 07, 2024 07:06 - 5 minutes - 4.64 MB

ഓസ്‌ട്രേലിയയിലെ പ്രാദേശിക വിമാന സർവീസുകളിൽ വളർത്തു നായ്ക്കളേയും വളർത്തു പൂച്ചകളേയും ഒപ്പം ക്യാബിനിൽ സഞ്ചരിക്കാൻ അനുവദിക്കുന്ന രീതിയിൽ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വെർജിൻ വിമാന കമ്പനി. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

പെയ്ഡ് പേരന്റൽ ലീവ് എടുക്കുന്നവർക്ക് സൂപ്പറാന്വേഷൻ നൽകുമെന്ന് സർക്കാർ; 2025ൽ പ്രാബല്യത്തിൽ വരും

March 07, 2024 05:47 - 3 minutes - 3.21 MB

2024 മാർച്ച് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വീടുകളിലെ മോഷണം തടയാൻ എന്ത് മുൻകരുതൽ എടുക്കാം? പോലീസ് നിദ്ദേശങ്ങൾ ഇവയാണ്...

March 06, 2024 08:15 - 10 minutes - 9.7 MB

ഓസ്‌ട്രേലിയയിലെ ചില പ്രദേശങ്ങളിൽ മോഷണങ്ങൾ കൂടുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. സ്വീകരിക്കാവുന്ന മുന്കരുതലുകളെക്കുറിക്ക് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

കൊവിഡ് ആശങ്ക ഉയർത്തിയ ജീവനക്കാരനെതിരായ നടപടി; ക്വാണ്ടസിന് 2.5ലക്ഷം ഡോളർ പിഴ

March 06, 2024 05:53 - 3 minutes - 3.84 MB

2024 മാർച്ച് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്‌ട്രേലിയയില്‍ ഒരു വളര്‍ത്തുമൃഗത്തെ ദത്തെടുക്കാന്‍ എന്തെല്ലാം അറിഞ്ഞിരിക്കണം?

March 06, 2024 05:20 - 13 minutes - 12.5 MB

വളര്‍ത്തുമൃഗങ്ങള്‍ പലരുടെയും ജീവിതത്തിന്റെ ഭാഗമായ രാജ്യമാണ് ഓസ്‌ട്രേലിയ. വളര്‍ത്തുമൃഗങ്ങളെ വാങ്ങാനും ദത്തെടുക്കാനും ഇവിടെ കഴിയും. ഓസ്‌ട്രേലിയയില്‍ വളര്‍ത്തുമൃഗങ്ങളെ ദത്തെടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ കേള്‍ക്കാം..

ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥ ദുർബലപ്പെടാൻ സാധ്യതയെന്ന് ട്രഷറർ; റീട്ടെയിൽ വിപണി തിരിച്ചടിയായി

March 05, 2024 06:16 - 4 minutes - 3.71 MB

2024 മാർച്ച് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Tackling misinformation: How to identify and combat false news - ഈ വാര്‍ത്ത സത്യമാണോ? വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും എങ്ങനെ തിരിച്ചറിയാം...

March 05, 2024 04:02 - 14 minutes - 19.9 MB

In an era where information travels at the speed of light, it has become increasingly difficult to distinguish between true and false. Whether deemed false news, misinformation, or disinformation, the consequences are the same - a distortion of reality that can affect people's opinions, beliefs, and even important decisions. - യഥാര്‍ത്ഥ വസ്തുതകളെക്കാള്‍ പലമടങ്ങ് വേഗതയിലാണ് വ്യാജ വാര്‍ത്തകള്‍ പരക്കുന്നത് - പ്രത്യേകിച്ചും നവമാധ്യമകാലത്ത്. ഇതില്‍ പലതും അബദ്ധങ്ങളോ, മാനുഷികമായ തെറ്റുകളോ ആകാമെങ്കില...

ആസിയാൻ രാജ്യങ്ങളുമായുള്ള സുരക്ഷാ ഉടമ്പടി ശക്തമാക്കുമെന്ന് ഓസ്‌ട്രേലിയ; അധികമായി 40 മില്യൺ ഡോളർ ചെലവിടും

March 04, 2024 06:11 - 3 minutes - 4.37 MB

2024 മാർച്ച് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

യാത്രാ ചെലവ് വർദ്ധിച്ചത് പണപ്പെരുപ്പത്തേക്കാൾ മൂന്ന് മടങ്ങ്; ഓസ്‌ട്രേലിയയിൽ ചെലവ് കൂടുതൽ എവിടെയെന്നറിയാം...

March 04, 2024 04:53 - 3 minutes - 4.96 MB

2023ൽ ഓസ്‌ട്രേലിയയിൽ കാർ യാത്രാ ചെലവ് പണപ്പെരുപ്പത്തേക്കാൾ മൂന്ന് മടങ്ങ് വർദ്ധിച്ചതായാണ് കണക്കുകൾ. ഏറ്റവും ചെലവ് കൂടിയ പ്രദേശങ്ങൾ എവിടെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ട്രിപ്പിൾ സീറോ സേവനങ്ങൾ തടസ്സപ്പെട്ടു; സഹായം കിട്ടാതെ ഒരാൾ മരിച്ചതിനെക്കുറിച്ച് അന്വേഷണം

March 01, 2024 06:54 - 3 minutes - 5.07 MB

2024 മാർച്ച് ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

കുതിച്ചുയരുന്ന വാടകനിരക്ക്: പുതിയ കുടിയേറ്റക്കാരും വിദ്യാർത്ഥിളും കൂടുതൽ പ്രതിസന്ധിയിൽ

March 01, 2024 05:30 - 11 minutes - 16.1 MB

ഓസ്‌ട്രേലിയയിൽ വാടക നിരക്ക് ഉയർന്നിരിക്കുന്നത് പുതിയ കുടിയേറ്റക്കാരെയും വിദ്യാർത്ഥികളെയും പ്രതിസന്ധിയിലാക്കുന്നു. ഇവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

2% ഡെപ്പോസിറ്റ് നൽകി വീടു വാങ്ങാം: സർക്കാർ കൊണ്ടുവരുന്ന ഹെൽപ്പ് ടു ബൈ പദ്ധതി എന്തെന്ന് അറിയാം

February 29, 2024 05:01 - 5 minutes - 10.8 MB

വീട് വാങ്ങിക്കുവാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന ഹെൽപ്പ് ടു ബൈ പദ്ധതി ബുധനാഴ്ച്ച ജനപ്രതിനിധി സഭയിൽ പാസായി. പദ്ധതിയുടെ വിശദാംശങ്ങളും, സെനറ്റിൽ ഇത് പാസാകാനുള്ള വെല്ലുവിളികളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

മെഡിക്കൽ സഹായമില്ലാതെയുള്ള പ്രസവത്തിൽ ഇരട്ടകൾ മരിച്ചു; മുന്നറിയിപ്പുമായി അധികൃതർ

February 28, 2024 07:41 - 6 minutes - 6.35 MB

ഓസ്‌ട്രേലിയയിൽ 'ഫ്രീ ബെർത്ത്' അല്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടെ സഹായമില്ലാതെയുള്ള പ്രസവങ്ങൾ കൂടുന്നതായാണ് റിപ്പോർട്ടുകൾ. ഈ പ്രവണത അപകടസാധ്യത കൂട്ടുന്നതായാണ് അധികൃതരുടെ മുന്നറിയിപ്പ്.

ടെയ്‌ലർ സ്വിഫ്റ്റിന്റെ പര്യടനം: ഓസ്‌ട്രേലിയൻ സാമ്പത്തികരംഗത്തിന് 300 മില്യൺ ഡോളറിന്റെ നേട്ടമെന്ന് റിപ്പോർട്ട്

February 28, 2024 06:00 - 3 minutes - 3.13 MB

2024 ഫെബ്രുവരി 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്‌ട്രേലിയയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് ട്യൂഷന്‍ ആവശ്യമാണോ?

February 28, 2024 05:01 - 10 minutes - 9.98 MB

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന മാതാപിതാക്കള്‍ക്ക് എപ്പോഴും സംശയമുണ്ടാകുന്ന വിഷയമാണ് ഇവിടെ സ്വകാര്യ ട്യൂഷന്‍ ആവശ്യമുണ്ടോ എന്നത്. ഇതേക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം ഇവിടെ...

ഓസ്‌ട്രേലിയയിലെ പല പ്രമുഖ കമ്പനികളിലും സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം രൂക്ഷമെന്ന് കണ്ടെത്തല്‍

February 27, 2024 06:13 - 3 minutes - 5.43 MB

2024 ഫെബ്രുവരി 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ശമ്പളവര്‍ദ്ധനവ് നാണയപ്പെരുപ്പത്തേക്കാള്‍ കൂടിയെന്ന് സര്‍ക്കാര്‍: നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?

February 27, 2024 05:18 - 11 minutes - 10.7 MB

നാണയപ്പെരുപ്പത്തേക്കാൾ നിങ്ങളുടെ ശമ്പളം ഉയർന്നു എന്ന് തോന്നുന്നുണ്ടോ? ഓസ്‌ട്രേലിയയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ചിലരുടെ പ്രതികരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ട്രേഡ് ജീവനക്കാര്‍ പണിമുടക്കില്‍; സമരം ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട്‌

February 26, 2024 06:22 - 4 minutes - 3.72 MB

2024 ഫെബ്രുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യയിലെ യുവ ബിരുദധാരികള്‍ക്കായി ഓസ്‌ട്രേലിയ പുതിയ വിസ തുടങ്ങുന്നു; വിസ കിട്ടുന്ന മേഖലകള്‍ ഇവ...

February 26, 2024 05:17 - 6 minutes - 5.92 MB

ഓസ്‌ട്രേലിയയില്‍ ജീവിക്കാനും ജോലി ചെയ്യാനും ഇന്ത്യന്‍ യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കുന്ന പുതിയ വിസ തുടങ്ങുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. 'മേറ്റ്‌സ്' എന്ന പേരിലാണ് ഈ പദ്ധതി കൊണ്ടുവരുന്നത്. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Are you eligible for the Higher Education Loan Program? - അരലക്ഷം ഡോളര്‍ വരുമാനം കിട്ടുന്നത് വരെ തിരിച്ചടവില്ല: ഓസ്‌ട്രേലിയയിലെ ഉന്നതവിദ്യാഭ്യാസ ലോണ്‍ ആര്‍ക്കൊക്കെ കിട്ടും എന്നറിയാം...

February 26, 2024 01:33 - 11 minutes - 10.3 MB

Around three million Australians have a government loan through HELP, the Higher Education Loan Program. You too may be eligible to defer your tertiary tuition fees until you secure a job. - ഓസ്‌ട്രേലിയയില്‍ യൂണിവേഴ്‌സിറ്റികളിലോ മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കാനായി ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന ലോണാണ് HELP ലോണുകള്‍. ഈ പദ്ധതിയുടെ ഭാഗമായുള്ള വിവിധ ലോണുകള്‍ ആര്‍ക്കൊക്കെ കിട്ടുമെന്നും, എന്തൊക്കെയാണ് അവയുടെ പ്രത്യേതകളെന്നും കേള്‍ക്കാം - മുകളിലെ പ്ലേയറില്‍ നിന്ന്...

ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ അപേക്ഷകൾ നിരസിക്കുന്നത് കുതിച്ചുയർന്നു; കാരണങ്ങൾ ഇവ...

February 24, 2024 06:14 - 13 minutes - 11.6 MB

ഓസ്‌ട്രേലിയ സ്റ്റുഡന്റ് വിസ അപേക്ഷകൾ നിരസിക്കുന്ന നിരക്കിൽ ഗണ്യമായ വർദ്ധനവ്. ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകളെയാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. ഇതിന്റെ കാരണങ്ങൾ വിവരിക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

സിഡ്‌നി ദമ്പതികളുടെ തിരോധാനം: പോലീസ് ഓഫീസർക്കെതിരെ കൊലക്കുറ്റത്തിന് കേസ്

February 23, 2024 06:09 - 2 minutes - 2.77 MB

2024 ഫെബ്രുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

K S ചിത്രയ്‌ക്കൊപ്പം ജസ്റ്റിന്‍ ബീബറും! മാഷപ്പ് പാട്ടുകളിലൂടെ വൈറലായ മലയാളി DJ

February 23, 2024 05:00 - 14 minutes - 13.5 MB

മലയാളം ഗാനങ്ങളെ പാശ്ചാത്യ ഗാനങ്ങളുമായി ചേര്‍ത്ത് മാഷപ്പുകള്‍ പുറത്തിറക്കി ശ്രദ്ധേയനായ ഡിസ്‌ക് ജോക്കിയാണ് സിക്‌സ് എയിറ്റ്. മെല്‍ബണില്‍ പക്കാ ലോക്കല്‍ എന്ന സംഗീത പരിപാടിക്കായി എത്തിയ സിക്‌സ് എയിറ്റ്, ഇത്തരം മാഷപ്പുകള്‍ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന വിശേഷങ്ങള്‍ എസ് ബി എസ് മലയാളവുമായി പങ്കുവച്ചു. അതു കേള്‍ക്കാം.

സൂപ്പർമാർക്കറ്റ് ഡിസ്‌കൗണ്ടുകൾ വിശ്വസിക്കാമോ? വിലയിലെ തട്ടിപ്പുകളെക്കുറിച്ച് വ്യാപക അന്വേഷണം

February 22, 2024 06:49 - 9 minutes - 17.7 MB

സൂപ്പർമാർക്കറ്റുകൾ ഉത്പന്നങ്ങൾക്ക് ഉയർന്ന വില ഈടാക്കുന്നത് സംബന്ധിച്ചുള്ള വിവാദത്തിൽ നിരവധി അന്വേഷണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ലൈംഗിക പീഡനം: WA യിലെ മുൻ കത്തോലിക്ക ബിഷപ്പ് അറസ്റ്റിൽ

February 22, 2024 06:18 - 3 minutes - 6.52 MB

2024 ഫെബ്രുവരി 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

പണപ്പെരുപ്പ നിരക്കിനെ മറികടന്ന് ശമ്പളവർദ്ധനവ്; 2021നു ശേഷം ആദ്യം

February 21, 2024 05:54 - 2 minutes - 2.6 MB

2024 ഫെബ്രുവരി 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മോഷണങ്ങള്‍ പതിവാകുന്നു: ഹോം ആന്റ് കണ്ടന്റ് ഇന്‍ഷ്വറന്‍സ് എടുക്കുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

February 21, 2024 05:06 - 13 minutes - 11.4 MB

ഓസ്‌ട്രേലിയയിൽ മോഷണങ്ങൾ നടക്കുന്നത് സംബന്ധിച്ചുള്ള വാർത്തകൾ പതിവാണ്. ഹോം ആൻഡ് കണ്ടന്റ്സ് ഇൻഷൂറൻസിന്റെ പ്രസക്തിയെക്കുറിച്ച് ബ്രിസ്ബെനിലെ ഗ്രേറ്റ് വാല്യു ഇൻഷൂറൻസ് ഓസ്ട്രേലിയയിൽ ജനറൽ ഇൻഷ്വറൻസ് ബ്രോക്കറായി പ്രവർത്തിക്കുന്ന ജെയ്സൺ സെബാസ്റ്റ്യൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

മലയാളികളല്ല, എങ്കിലും നിത്യവും മലയാളം പറയുന്ന ഇവര്‍...

February 21, 2024 02:00 - 14 minutes - 13.4 MB

ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമാണ്. നമ്മുടെ മാതൃഭാഷയായ മലയാളം പഠിക്കുകയും, അതിനെ സ്വന്തം ഭാഷ പോലെ തന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന മറ്റു പലരുമുണ്ട്. ഓസ്‌ട്രേലിയയില്‍ ഇത്തരത്തില്‍ മലയാളം പഠിച്ച്, നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന മലയാളികളല്ലാത്ത ചിലരുടെ വിശേഷങ്ങള്‍ കേള്‍ക്കാം...

സിഡ്‌നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി; പരുക്കേറ്റ ഒരാളെ ചോദ്യം ചെയ്യുന്നു

February 20, 2024 06:30 - 3 minutes - 5.34 MB

2024 ഫെബ്രുവരി 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

കള്ളപ്പണ ഇടപാടിന് രാജ്യാന്തര വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നു; ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്നവര്‍ക്ക് മുന്നറിയിപ്പ്

February 20, 2024 05:34 - 7 minutes - 9.72 MB

ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനായി എത്തുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികളെ കള്ളപ്പണം കടത്താനായി ക്രിമിനല്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഫെഡറല്‍ പൊലീസ് വെളിപ്പെടുത്തി. ഇടപാടിന്റെ ഭാഗമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാം എന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

കൊവിഡ് കാലത്ത് PPE കിറ്റുകള്‍ മോഷ്ടിച്ച നഴ്‌സിന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി

February 19, 2024 06:20 - 4 minutes - 3.8 MB

2024 ഫെബ്രുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...