SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് artwork

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

2,238 episodes - Malayalam - Latest episode: 10 days ago - ★★★★ - 3 ratings

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

News
Homepage Apple Podcasts Google Podcasts Overcast Castro Pocket Casts RSS feed

Episodes

സിഡ്നി പള്ളിയിലെ ആക്രമണം: 16കാരനെതിരെ ചുമത്തിയത് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റം

April 19, 2024 07:13 - 3 minutes - 4 MB

2024 എപ്രില്‍ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പലസ്തീന്‍ അനുകൂല പോസ്റ്റര്‍ വലിച്ചുകീറി: ഓസ്‌ട്രേലിയന്‍ വനിത കൊച്ചിയില്‍ അറസ്റ്റില്‍

April 19, 2024 06:57 - 6 minutes - 5.57 MB

ഫോര്‍ട്ട് കൊച്ചിയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ വലിച്ചുകീറിയ ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ദ്ധയും കലാപവുമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം.

സിഡ്നി പള്ളിയിലെ ആക്രമണം ഭീകര പ്രവർത്തനമല്ലെന്ന് പ്രതിയുടെ കുടുംബം; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്

April 18, 2024 07:18 - 4 minutes - 4.71 MB

2024 എപ്രില്‍ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

കത്തിയുമായി നടന്നാല് അഴിയെണ്ണും: ഓസ്ട്രേലിയൻ പൊതുസ്ഥലങ്ങളിൽ ആയുധങ്ങൾ കൈവശം വയ്ക്കാമോ എന്നറിയാം...

April 18, 2024 05:53 - 7 minutes - 6.52 MB

പൊതുസ്ഥലങ്ങളിൽ കത്തി കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിലെ നിയമങ്ങൾ അറിയാം, കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയുടെ പ്രതിരോധബജറ്റില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവ് പ്രഖ്യാപിച്ചു

April 17, 2024 06:55 - 4 minutes - 3.92 MB

2024 എപ്രില്‍ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഒരാഴ്ചയില്‍ സിഡ്‌നിയിലുണ്ടായത് രണ്ട് ആക്രമണങ്ങള്‍; എന്തുകൊണ്ട് ഒന്നു മാത്രം 'ഭീകരാക്രമണ'മായി പ്രഖ്യാപിച്ചു?

April 17, 2024 06:02 - 7 minutes - 7.11 MB

സിഡ്‌നിയില്‍ ദിവസങ്ങളുടെ ഇടവേളയില്‍ സമാനമായ രണ്ട് ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും, അതില്‍ ഒന്നു മാത്രമാണ് ഭീകരാക്രമണമായി സര്‍ക്കാരും പൊലീസും പ്രഖ്യാപിച്ചത്. എങ്ങനെയാണ് ഒരു സംഭവത്തെ ഓസ്‌ട്രേലിയയില്‍ ഭീകരവാദ പ്രവര്‍ത്തനമായി പ്രഖ്യാപിക്കുന്നത് എന്നറിയാം.

ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ്: തെക്കന്‍ കേരളത്തില്‍ പ്രചാരണത്തില്‍ മുന്നിലാര്?

April 16, 2024 05:51 - 26 minutes - 36.4 MB

തെക്കൻ കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ ബി. ശ്രീജൻ വിലയിരുത്തുന്നത് കേൾക്കാം....

സിഡ്‌നിയിലെ പള്ളിയില്‍ ബിഷപ്പിന് കുത്തേറ്റത് ഭീകരാക്രമണമെന്ന് പൊലീസ്; പ്രദേശത്ത് കലാപം

April 15, 2024 23:30 - 4 minutes - 5.83 MB

പശ്ചിമ സിഡ്‌നിയിലെ അസിറിയിന്‍ ഓര്‍ത്തഡോക്‌സ് പള്ളി ബിഷപ്പിന് പ്രാർത്ഥനയ്ക്കിടെ കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പള്ളിക്ക് പുറത്തു തടിച്ചുകൂടിയവര്‍ പൊലീസിന് നേരേ ആക്രമണം നടത്തി. ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം

സിഡ്‌നി മാള്‍ ആക്രമണം: അക്രമി ലക്ഷ്യം വച്ചത് സ്ത്രീകളെയെന്ന് സംശയം; കുത്തേറ്റ കുഞ്ഞിന്റെ നില മെച്ചപ്പെട്ടു

April 15, 2024 07:02 - 4 minutes - 4.39 MB

2024 ഏപ്രില്‍ 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വേലികെട്ടിയും വെടിവച്ചുകൊന്നും: കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയ സ്വീകരിക്കുന്ന നടപടികള്‍ ഇവയാണ്

April 15, 2024 06:14 - 8 minutes - 7.71 MB

പുലിയും, കടുവയും, ആനയും പോലുള്ള വലിയ മൃഗങ്ങളൊന്നും ഇല്ലെങ്കിലും, കൃഷിക്കും, വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന ഒട്ടേറെ ജീവികള്‍ ഓസ്‌ട്രേലിയന്‍ കാടുകളിലുണ്ട്. ഇവയെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഓസ്‌ട്രേലിയ സ്വീകരിക്കുന്നത് എന്നറിയാമോ? അതേക്കുറിച്ച് കേള്‍ക്കാം.

മലയാളി വിഷുക്കണി കാണും; ചുറ്റുമുള്ളവർ ബിഹുവും, ബിസുവും, സോംഗ്രനും, അവുറുദുവും കൊണ്ടാടും

April 13, 2024 20:42 - 5 minutes - 5.2 MB

ഇന്ന് വിഷുവാണ്. മലയാളികൾ വിഷു ആഘോഷിക്കുന്ന ദിവസം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും, അയൽ രാജ്യങ്ങളിലുമെല്ലാം സമാന ആഘോഷങ്ങളുണ്ട്. അത്തരം ആഘോഷങ്ങളെക്കുറിച്ചും, വിഷുവിന്റെ ചരിത്രത്തെക്കുറിച്ചും അറിയാം...

ഇനി 'ഫ്യൂച്ചർ മെയ്ഡ് ഇൻ ഓസ്ട്രേലിയ': പോയ വാരത്തിലെ പ്രധാന വാർത്തകൾ ഇവ…

April 13, 2024 01:24 - 10 minutes - 9.67 MB

പോയവാരത്തിലെ ഓസ്ട്രേലിയൻ വാർത്തകളുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ആലീസ് സ്പ്രിംഗ്സിലെ യുവജന കർഫ്യു പിൻവലിച്ചു; കൂടുതൽ പോലീസിനെ വിന്യസിക്കും

April 12, 2024 07:17 - 3 minutes - 3.8 MB

2024 ഏപ്രില്‍ 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പട്ടാപ്പകല്‍ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ക്യാമറയില്‍ കുടുങ്ങി; ഒളിച്ചിരുന്ന് പൊലീസിനെ വിളിച്ച് മലയാളി പെണ്‍കുട്ടി

April 12, 2024 07:06 - 19 minutes - 35.9 MB

പട്ടാപ്പകല്‍ വീട്ടില്‍ കടന്നുകയറിയ മോഷ്ടാക്കളില്‍ നിന്ന് അപകടമൊന്നുമുണ്ടാകാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മെല്‍ബണിലെ ഒരു മലയാളി പെണ്‍കുട്ടി. വീട്ടില്‍ ഒറ്റയ്ക്കുള്ള സമയത്ത് പുറത്ത് മോഷ്ടാക്കളെത്തുന്നത് ക്യാമറയില്‍ കണ്ട ആഷ്‌ന എന്ന 14വയസുകാരി, ലോണ്‍ട്രി മുറിയില്‍ ഒളിച്ചിരുന്ന് എമര്‍ജന്‍സി നമ്പരായ ടിപ്പിള്‍ സീറോ വിളിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ചും, കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ചും വിശദീകരിക്കുകയാണ് മെല്‍ബണിലെ ഡാന്‍ഡനോംഗിലുല്‌ള ആഷ്‌നയും, അച്ഛന്‍ അനില്‍ ഉണ്ണിത്താനും

ഓസ്‌ട്രേലിയയിൽ വാടക വീടുകളുടെ ലഭ്യത കുറയുന്നു; വാടക നിരക്കിലും വൻ കുതിപ്പ്

April 11, 2024 07:15 - 4 minutes - 4.92 MB

2024 ഏപ്രില്‍ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നു എന്ന് NSW സർക്കാർ

April 10, 2024 07:26 - 3 minutes - 3.56 MB

2024 ഏപ്രില്‍ 10ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം

April 10, 2024 06:01 - 11 minutes - 10.2 MB

ഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം

April 10, 2024 06:01 - 11 minutes - 10.2 MB

ഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2035 ഓടെ നിരോധിക്കണമെന്ന് ശുപാര്‍ശ

April 09, 2024 07:02 - 4 minutes - 4.03 MB

2024 ഏപ്രില്‍ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

മലയാളം പഠിപ്പിക്കാന്‍ കുട്ടികളുടെ നാടന്‍ പാട്ട് ബാന്റ്: പുത്തന്‍ ആശയവുമായി സിഡ്‌നിയിലെ മലയാളം സ്‌കൂള്‍

April 09, 2024 06:14 - 12 minutes - 11.4 MB

പ്രവാസികളായ മലയാളിക്കുട്ടികളെ ഭാഷ പഠിപ്പിക്കാന്‍ മലയാളിക്കൂട്ടായ്മകള്‍ സജീവമായാണ് രംഗത്തെത്താറുള്ളത്. കുട്ടികള്‍ക്ക് ഭാഷാ പഠനത്തോടുള്ള താല്‍പര്യം കൂട്ടാനും, അവരുടെ ഉച്ചാരണം മെച്ചപ്പെടുത്താനുമെല്ലമായി, ഒരു നാടന്‍ പാട്ട് ബാന്റ് തുടങ്ങിയിരിക്കുകയാണ് പശ്ചിമ സിഡ്‌നിയിലുള്ള പാഠശാല മലയാളം സ്‌കൂള്‍. ആ ബാന്റിനെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ആടുജീവിതം സിനിമയാക്കുന്നതില്‍ നിന്ന് എന്തുകൊണ്ട് പിന്‍മാറി? ലാല്‍ ജോസ് വെളിപ്പെടുത്തുന്നു...

April 09, 2024 03:39 - 3 minutes - 3.56 MB

ആടുജീവിതം സിനിമയാക്കുന്നതിന് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്ന് നോവലിസ്റ്റ് ബെന്യാമിന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അറബിക്കഥ എന്ന സിനിമ ചെയ്തതുകൊണ്ടാണ് ലാല്‍ ജോസ് അതില്‍ നിന്ന് മാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ആടുജീവിതത്തില്‍ നിന്ന് പിന്‍മാറിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് ലാല്‍ജോസ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

സൂപ്പർമാർക്കറ്റുകൾക്ക് നിർബന്ധിത പെരുമാറ്റച്ചട്ടം; ചട്ടലംഘനത്തിന് ലക്ഷക്കണക്കിന് ഡോളർ പിഴ ഈടാക്കാനും ശുപാർശ

April 08, 2024 06:59 - 4 minutes - 4.22 MB

2024 ഏപ്രില്‍ എട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

പേമാരിയില്‍ മരം കടപുഴകി വീടിന് മുകളിൽ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ മലയാളി കുടുംബം

April 08, 2024 05:15 - 8 minutes - 8.02 MB

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയും കാറ്റും വോളംഗോങ്ങ്, ഇല്ലവാര പ്രദേശങ്ങളിൽ കനത്ത നാശ നഷ്ടമാണുണ്ടാക്കിയത്. മരം കടപുഴകി വീടിന് മുകളിൽ വീണുണ്ടായ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട വോളംഗോങ്ങ് സ്വദേശി എബി പി.കെ അപകടത്തെ പറ്റി വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും....

ഓസ്‌ട്രേലിയയില്‍ ഒരു കല്യാണം നടത്താന്‍ എത്ര ചെലവ് വരും?

April 08, 2024 03:03 - 10 minutes - 10.1 MB

ഇന്ത്യയിലെ ആഢംബര കല്യാണങ്ങളെ അപേക്ഷിച്ച് താരതമ്യേന ലളിതമായ കല്യാണ ചടങ്ങുകളാണ് ഓസ്‌ട്രേലിയയില്‍ കാണാറുള്ളത്. എത്രയാകും ഓസ്‌ട്രേലിയയില്‍ കല്യാണം നടത്താനുള്ള ചെലവ് എന്നറിയാമോ? ഓസ്‌ട്രേലിയയിലെ കല്യാണ അനുഭവങ്ങളെയും ചെലവിനെയും കുറിച്ച് കേള്‍ക്കാം...

കനത്ത മഴ:നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി; നാളെയും മഴ തുടരും

April 05, 2024 06:03 - 3 minutes - 3.86 MB

2024 ഏപ്രില്‍ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

Understanding Australia’s precious water resources and unique climate - ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത...

April 05, 2024 05:09 - 10 minutes - 14.8 MB

Australia is the driest of all inhabited continents with considerable variation in rainfall, temperature and weather patterns across its different climate zones. Here's why this vast land boasts one of the planet's most unique climates. - ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും...

ജനങ്ങളുടെ വൈദ്യുതി ചെലവ് കുറയ്ക്കാന്‍ ബജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി

April 04, 2024 05:57 - 3 minutes - 3.64 MB

2024 ഏപ്രില്‍ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

ഓസ്‌ട്രേലിയയില്‍ പുതിയ ഫ്‌ളൂ വാക്‌സിന്‍ വിതരണം തുടങ്ങി; നിങ്ങള്‍ ഏതു തരം വാക്‌സിന്‍ എടുക്കണം എന്നറിയാം...

April 04, 2024 05:07 - 7 minutes - 6.72 MB

സസ്തനികളുടെ കോശങ്ങളില്‍ വളര്‍ത്തുന്ന വൈറസില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പുതിയ തരം ഇന്‍ഫ്‌ളുവെന്‍സ വാക്‌സിന്‍ ഓസ്‌ട്രേലിയയില്‍ വിതരണം ചെയ്തു തുടങ്ങി. ഈ വര്‍ഷം ഫ്‌ളൂ സീസണ്‍ രൂക്ഷമാകും എന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍, ലഭ്യമായ വാക്‌സിന്‍ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാം.

ഗാസയിലെ ഓസ്‌ട്രേലിയൻ സന്നദ്ധപ്രവർത്തകയുടെ മരണം: ഇസ്രായേൽ മാപ്പു പറഞ്ഞു

April 03, 2024 06:02 - 4 minutes - 3.83 MB

2024 ഏപ്രില്‍ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

മധ്യകേരളത്തില്‍ നിന്ന് ഒരു സ്‌പെഷ്യല്‍ ഇഫ്താര്‍ വിഭവം

April 03, 2024 05:02 - 13 minutes - 24.5 MB

റമദാന്‍ മാസമാണ് ഇത്. കേരളീയ ഇഫ്താര്‍ വിഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍, പൊതുവില്‍ മലബാര്‍ വിഭവങ്ങളാണ് എപ്പോഴും കേള്‍ക്കാറുള്ളത്. എന്നാല്‍, മധ്യകേരളത്തില്‍ നിന്നുള്ള ഒരു സ്‌പെഷ്യല്‍ ഇഫ്താര്‍ വിഭവത്തിന്റെ പാചകക്കുറിപ്പ് ഡെലിസ് പോളിനോട് വിശദീകരിക്കുകയാണ് മെല്‍ബണിലുള്ള ഡോ. ആഷ മുഹമ്മദ്.

പെരുമാറ്റദൂഷ്യമുള്ള MPമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും: ഓസ്‌ട്രേലിയയില്‍ പുതിയ നിയമം കൊണ്ടുവരുന്നു

April 02, 2024 06:12 - 3 minutes - 5.48 MB

2024 ഏപ്രില്‍ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഇനിയും നാടകങ്ങള്‍ കാണാന്‍, മെല്‍ബണില്‍ ജനകീയ നാടകോത്സവം

April 02, 2024 04:23 - 8 minutes - 7.55 MB

മെല്‍ബണിലെ സമത ഓസ്‌ട്രേലിയയും വിപഞ്ചിക ഗ്രന്ഥശാലയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജനകീയ നാടകോത്സവത്തിന്റെ പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് അന്താരാഷ്ട്ര നാടക ദിനത്തില്‍ പുറത്തിറക്കി. നാടകോത്സവത്തെക്കുറിച്ച് അതിന്റെ സംഘാടനത്തിന് നേതൃത്വം നല്‍കുന്ന ഗിരീഷ് അവണൂര്‍ വിശദീകരിക്കുന്നത് കേള്‍ക്കാം.

രണ്ട് വയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജരായ അച്ഛനും മുത്തച്ഛനും കുളത്തിൽ മുങ്ങി മരിച്ചു

April 01, 2024 06:27 - 4 minutes - 4.57 MB

2024 ഏപ്രിൽ ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം..

മെല്‍ബണില്‍ അനധികൃത മരുന്ന് വില്‍പ്പനശാലയില്‍ റെയ്ഡ്: ഒരു മില്യണ്‍ ഡോളറും 17 ആഢംബര കാറുകളും പിടിച്ചെടുത്തു

March 29, 2024 05:49 - 3 minutes - 5.18 MB

2024 മാര്‍ച്ച് 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം..

Australian Easter: Exploring social and cultural traditions beyond religion - ലോംഗ് വീക്കെന്റ്, എഗ് ഹണ്ട്: മതവിശ്വാസത്തിനപ്പുറം ഓസ്‌ട്രേലിയന്‍ ജീവിതത്തിന്റെ ഭാഗമാകുന്ന ഈസ്റ്റര്‍ ആഘോഷം

March 29, 2024 03:44 - 7 minutes - 7.03 MB

Easter holds great significance for Christians. Yet, for those of different faiths or non-religious backgrounds, it presents a chance to relish a four-day weekend, partake in family and social gatherings, engage in outdoor activities, and attend events where children take centre stage. Here's your essential guide to celebrating Easter in Australia. - ക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍...

സോളാർ പാനൽ നിർമ്മാണത്തിനായി ഓസ്ട്രേലിയ ഒരു ബില്യൺ ഡോളർ പ്രഖ്യാപിച്ചു

March 28, 2024 05:44 - 3 minutes - 3.65 MB

2024 മാര്‍ച്ച് 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പ്രവചനങ്ങള്‍ വീണ്ടും തെറ്റി; രാജ്യത്തെ നാണയപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു

March 27, 2024 06:17 - 4 minutes - 5.6 MB

2024 മാര്‍ച്ച് 27ലെ ഓസ്‌ട്രേലിയിയലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Understanding bankruptcy and its consequences in Australia - ഓസ്‌ട്രേലിയയില്‍ എപ്പോഴാണ് ഒരാള്‍ പാപ്പരാകുന്നത്? പാപ്പരാകുന്നതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാം...

March 27, 2024 05:12 - 12 minutes - 17 MB

Bankruptcy can be complicated for many people, as it can bring about feelings of financial shame and stigma. However, it may be the only way to alleviate financial distress in some cases. If you struggle to manage your debts, filing for bankruptcy could be an option. - പാപ്പരാകുക എന്നത് പൊതുവില്‍ സാമൂഹിക അപമാനവും, നാണക്കേടും എല്ലാമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, വീട്ടാനാകാത്ത സാമ്പത്തിക ബാധ്യതകളുള്ളവര്‍ക്ക് നിയമപരമായ ഒരു പോംവഴിയാണ് ഇത്. ഓസ്‌ട്രേലിയയില്‍ ബാങ്ക്‌റപ്‌സി, അഥവാ പാപ്പരാകുന്നതിനുള...

ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലുള്ളവരുടെ നാടുകടത്തല്‍ എളുപ്പമാക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു

March 26, 2024 06:20 - 4 minutes - 3.81 MB

2024 മാര്‍ച്ച് 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

മറവിക്കും മായ്ക്കാൻ കഴിയാത്ത മാതൃഭാഷ; ശ്രദ്ധേയമായി ഓസ്ട്രേലിയൻ മലയാളികളുടെ ഹ്രസ്വചിത്രം

March 26, 2024 05:01 - 9 minutes - 9.65 MB

കാൻബറയിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് പുറത്തിറക്കിയ ഹ്രസ്വചിത്രമാണ് ദി റൂട്ട്സ്. മാതൃഭാഷയുടെ മാധുര്യവും, മാതൃഭാഷയുടെ പ്രധാന്യവും ഓർമ്മിപ്പിക്കുന്ന ദി റൂട്ട്സിൻറെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

വാക്സിൻ എടുക്കാത്തതിനാൽ ജോലി നഷ്ടമായവർക്ക് വീണ്ടും അപേക്ഷിക്കാം: കൊവിഡ് നിയമത്തിൽ മാറ്റത്തിനൊരുങ്ങി NSW

March 25, 2024 05:59 - 4 minutes - 4.32 MB

2024 മാര്‍ച്ച് 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

യുവതാരങ്ങള്‍ ഞങ്ങളെ കാണുന്നത് പഴഞ്ചന്‍മാരായി; കഥ പറയാന്‍ ചെന്നാല്‍ അവഗണന: ലാല്‍ജോസ്‌

March 25, 2024 01:57 - 17 minutes - 23.4 MB

മലയാള സിനിമ പുത്തന്‍ പ്രതാപത്തോടെ കുതിക്കുന്ന കാലമാണ്. എന്നാല്‍, ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച പഴയകാല സംവിധായകര്‍ പലരും ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പരാജയപ്പെടുന്നത് എന്തെന്നും, എങ്ങനെയാണ് പുതിയ കാലത്തേക്ക് മാറാന്‍ ശ്രമിക്കുന്നതെന്നും പ്രശസ്ത സംവിധായകന്‍ ലാല്‍ജോസ് എസ് ബി എസ് മലയാളത്തോട് മനസ് തുറക്കുന്നു.

വീട്ടുവേലക്കാരിയെ 'അടിമപ്പണി' ചെയ്യിച്ചു: മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് 2.30 ലക്ഷം ഡോളര്‍ പിഴയിട്ട് ഓസ്‌ട്രേലിയന്‍ കോടതി

March 24, 2024 00:11 - 6 minutes - 6.35 MB

ഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരിയെ അടിമപ്പോലെ പണി ചെയ്യിച്ചു എന്ന കുറ്റത്തിന് ഓസ്‌ട്രേലിയയിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്ദീപ് സൂരി സിംഗിന് ഫെഡറല്‍ കോടതി 2.30 ലക്ഷം ഡോളറിലേറെ പിഴശിക്ഷ വിധിച്ചു. ദിവസം ഒമ്പതു ഡോളര്‍ മാത്രം ശമ്പളം നല്‍കി ജോലി ചെയ്യിച്ചു എന്ന് കണ്ടെത്തിയാണ് ഇത്. എന്നാല്‍, ഹൈക്കമ്മീണര്‍ക്കെതിരെ ഇത്തരമൊരു വിധി പറയാന്‍ ഓസ്‌ട്രേലിയന്‍ കോടതിക്ക് അധികാരമില്ല എന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം കുതിച്ചുയര്‍ന്നു; ജനസംഖ്യ 2.7 കോടിയോളം: ഭാവിക്ക് നല്ലതല്ലെന്ന് പ്രതിപക്ഷം

March 22, 2024 06:16 - 4 minutes - 4.29 MB

2024 മാര്‍ച്ച് 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ആദായനികുതി കുറയ്ക്കാന്‍ സാലറി പാക്കേജിംഗ് പ്രയോജനപ്രദമാണോ? അറിയേണ്ടതെല്ലാം

March 22, 2024 03:52 - 16 minutes - 22 MB

ആദായനികുതിയില്‍ ഇളവുകള്‍ ലഭിക്കാനായി ഓസ്‌ട്രേലിയയില്‍ ലഭ്യമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് സാലറി പാക്കേജിംഗ്, അഥവാ സാലറി സാക്രിഫൈസിംഗ്. ഇവ എല്ലാ സാഹചര്യങ്ങളിലും പ്രയോജനപ്രദമാണോ? മെല്‍ബണില്‍ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻഡ് പ്രൊഫഷണൽ സർവീസസിൽ ടാക്സ് ഏജന്റായ ബൈജു മത്തായി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ഓസ്ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; കുറഞ്ഞത് 0.4%

March 21, 2024 06:08 - 5 minutes - 4.64 MB

2024 മാര്‍ച്ച് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വീട്ടുജോലിക്കാരിയെ അടിമയെപ്പോലെ പണി ചെയ്യിച്ചു: ഓസ്‌ട്രേലിയയിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് 2.30 ലക്ഷം ഡോളര്‍ പിഴശിക്ഷ

March 21, 2024 05:11 - 6 minutes - 6.35 MB

ഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരിയെ അടിമപ്പോലെ പണി ചെയ്യിച്ചു എന്ന കുറ്റത്തിന് ഓസ്‌ട്രേലിയയിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്ദീപ് സൂരി സിംഗിന് ഫെഡറല്‍ കോടതി 2.30 ലക്ഷം ഡോളറിലേറെ പിഴശിക്ഷ വിധിച്ചു. ദിവസം ഒമ്പതു ഡോളര്‍ മാത്രം ശമ്പളം നല്‍കി ജോലി ചെയ്യിച്ചു എന്ന് കണ്ടെത്തിയാണ് ഇത്. എന്നാല്‍, ഹൈക്കമ്മീണര്‍ക്കെതിരെ ഇത്തരമൊരു വിധി പറയാന്‍ ഓസ്‌ട്രേലിയന്‍ കോടതിക്ക് അധികാരമില്ല എന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ഓസ്ട്രേലിയൻ അംബാസഡർ കെവിൻ റഡിനെ അധിക്ഷേപിച്ച് ഡോണൾഡ് ട്രംപ്; റഡിനെ മാറ്റില്ലെന്ന് പ്രധാനമന്ത്രി

March 20, 2024 06:25 - 3 minutes - 3.52 MB

2024 മാര്‍ച്ച് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ലജ്ജാവതിയില്‍ തളച്ചിടാന്‍ പലരും ശ്രമിക്കാറുണ്ട്; പക്ഷേ, അവിടെ നില്‍ക്കുകയല്ല ഞാന്‍: ജാസി ഗിഫ്റ്റ്‌

March 20, 2024 05:00 - 13 minutes - 24.6 MB

കോളേജിലെ പരിപാടിക്കിടെ പ്രിന്‍സിപ്പാല്‍ സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടതിനു പിന്നാലെ, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഈ പിന്തുണ എത്രത്തോളം സഹായകമായി എന്നും, പാട്ടിന്റെ വഴിയിലെ യാത്രയെക്കുറിച്ചുമെല്ലാം ജാസി ഗിഫ്റ്റ് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേള്‍ക്കാം...