Welcome to the 19th episode of Dream Malayalam Podcast. In this informative episode, we are going to listen to Thushara Pillai who is the Senior Research Scientist at Boston University. She has made a remarkable discovery of how large stars form and what are the ingredients needed for a giant star to form. She has made the state of Kerala proud by solving some of the many mysteries in astronomy.

If you are someone who loves science or who would like to pursue your career in the field of astronomy, this episode of Malayalam podcast is a great reference. Thushara Pillai is definitely a famous Malayali scientist. She leads a big team of scientist currently. If you listen to this episode, you are sure to learn how the life of a scientist or astronomer is, what are some of the crucial skills required for a successful scientist and many more.

ഡ്രീം മലയാളം പോഡ്‌കാസ്റ്റിന്റെ 19-ാം അധ്യായത്തിലേക്കു സ്വാഗതം. ഈ വിജ്ഞാനപ്രദമായ എപ്പിസോഡിൽ, നാം കേൾക്കാൻ പോകുന്നത് ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ സീനിയർ റിസർച്ച് ശാസ്ത്രജ്ഞയായ തുഷാര പിള്ളയുടെ അതുല്യമായ കണ്ടുപിടുത്തത്തെ കുറിച്ചാണ്.

ഭീമൻ നക്ഷത്രങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും അവരുടെ രൂപീകരണത്തിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും തുഷാര കണ്ടെത്തിയിരിക്കുന്നു. ജ്യോതിശാസ്ത്രത്തിലെ നിരവധി നിഗൂഢമായ ചോദ്യങ്ങൾക്കു തുഷാര ഉത്തരം കണ്ടെത്തിയതിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.

നിങ്ങൾ ശാസ്ത്രത്തെ സ്നേഹിക്കുന്ന ഒരാളാണെങ്കിൽ, അല്ലെങ്കിൽ ജ്യോതിശാസ്ത്ര മേഖലയിൽ നിങ്ങളുടെ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, ഈ മലയാളം പോഡ്‌കാസ്റ്റിന്റെ ഈ എപ്പിസോഡ് ഒരു മികച്ച റഫറൻസാണ്.

തുഷാര നിലവിൽ ശാസ്ത്രജ്ഞരുടെ ഒരു വലിയ ടീമിനെ നയിക്കുന്നു. ഒരു ശാസ്ത്രജ്ഞന്റെയോ ജ്യോതിശാസ്ത്രജ്ഞന്റെയോ ജീവിതം എങ്ങനെയാണെന്നും, ഒരു ശാസ്ത്രജ്ഞന് അഥവാ ശാസ്ത്രഞ്ജക്ക് ആവശ്യമായ ചില നിർണായക കഴിവുകൾ എന്തൊക്കെയാണെന്നും നിങ്ങൾക്കു ഈ പോഡ്‌കാസ്റ്റിലുടെ പഠിക്കാൻ സാധിക്കും എന്ന് തീർച്ച.